banner

കേരളത്തിലൂ​ടെ ഓടുന്ന രണ്ട്​ ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കി

കൊച്ചി : അഗ്​നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭം കണക്കിലെടുത്ത് കേരളത്തിലൂ​ടെ ഓടുന്ന രണ്ട്​ ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കി. രണ്ട് ട്രെയിനുകളുടെ സര്‍വിസ്​ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച പട്​നയില്‍നിന്ന്​ യാത്ര തുടങ്ങേണ്ട പട്​ന ജങ്ഷന്‍-എറണാകുളം ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (22644), സെക്കന്തരാബാദില്‍നിന്ന് പുറപ്പെടേണ്ട സെക്കന്തരാബാദ് ജങ്ഷന്‍-തിരുവനന്തപുരം ശബരി എക്‌സ്​പ്രസ്​ (17230) ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.

എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെട്ട എറണാകുളം-ബറൂണി ജങ്ഷന്‍ രപ്തിസാഗര്‍ എക്‌സ്​പ്രസ് (12522) ഈറോഡ് ജങ്ഷനില്‍ സര്‍വിസ് അവസാനിപ്പിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്‌സ്​പ്രസ് ഹൈദരാബാദിന് സമീപത്തെ ചാര്‍ലപ്പള്ളി സ്റ്റേഷനിലും സര്‍വിസ് അവസാനിപ്പിച്ചു.

പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വിസുകള്‍ റദ്ദാക്കാനും വഴി തിരിച്ചുവിടാനും സാധ്യതയുണ്ട്​.

Post a Comment

0 Comments