banner

വിജയ് ബാബു ദുബായില്‍ വച്ച് സുഹൃത്ത് വഴി ഒരു കോടി രൂപ വാഗ്ദാനം ചെയ്തു! ആരോപണവുമായി അതിജീവിത

കൊച്ചി : പീഡനക്കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പുതിയ ആരോപണവുമായി അതിജീവിത രംഗത്ത്. ഒരു സുഹൃത്ത് വഴി ദുബായില്‍ വച്ച് വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് അതിജീവിതയുടെ ആരോപണം. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അതിജീവിത ഇക്കാര്യം പറഞ്ഞത്.

പൈസ ഓഫറു ചെയ്ത് ഒരുപാട് സാക്ഷികളെ അയാള്‍ സ്വന്തം ഭാഗത്താക്കുന്നുണ്ടെന്നും അതിജീവിത ആരോപിച്ചു. അമ്മ അയാളെ പുറത്താക്കാത്തത് അമ്മയിലെ പല അംഗങ്ങളെയും ബ്ലാക്ക്‌മെയില്‍ ചെയ്തും പൈസ ഓഫര്‍ ചെയ്തതു കൊണ്ടാണെന്നും താന്‍ വിശ്വസിക്കുന്നു.

തന്റെ പേര് വെളിപ്പെടുത്തിയിട്ട് പോലും അയാളോടൊപ്പം നിന്ന് തനിക്കെതിരെ സംസാരിക്കണമെങ്കില്‍ വലിയ ഓഫറായിരിക്കം കൊടുത്തിട്ടുണ്ടാവുക. നിലവില്‍ തനിക്ക് കിട്ടിയ ഒരു സിനിമയിലെ സംവിധായകനെ വിളിച്ച് തന്റെ അവസരം കളയാന്‍ വിജയ് ബാബു ശ്രമിച്ചെന്നും അതിജീവിത അഭിമുഖത്തില്‍ ആരോപിച്ചു.

Post a Comment

0 Comments