banner

മാതാപിതാക്കൾക്ക് മുന്നറിയിപ്പ്; ആംഗ്രി ബേർഡ്‌സും കാൻഡി ക്രഷ് ഗെയിമും സ്വകാര്യതക്ക് ഭീഷണി?

ഇപ്പോഴത്തെ കുട്ടികളിൽ മിക്കവരും ഏതെങ്കിലുമൊക്കെ ഗെയിമിന് അഡിക്ടഡ് ആയിരിക്കും. കൊച്ചുക്കുട്ടികളെ പോലെത്തന്നെ മുതിർന്നവരിലുമുണ്ട് ആ ഗെയിം ഭ്രാന്ത്. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഗെയിമുകളുടെ പേര് ചോദിച്ചാൽ മുൻപന്തിയുള്ളവയാണ് ആംഗ്രി ബേർഡസും, കാൻഡി ക്രഷും. രക്ഷിതാക്കളിൽ പലരും ഇത്തരം ഗെയിമുകൾക്ക് വേണ്ടി സമയം പാഴാക്കുന്നതിന് വഴക്ക് പറയുന്നവരാണ്. എന്നൽ ഇത്തരം ഗെയിമുകൾ നമ്മുടെ സമയത്തിന് മാത്രമല്ല ഭീഷണി. നമ്മുടെ സ്വകാര്യതയ്‌ക്കും കൂടിയാണത്രേ.

സുരക്ഷാ വെബ്‌സൈറ്റായ പിക്‌സലേറ്റിന്റെ പുതിയ കണ്ടെത്തലുകൾ പ്രകാരം ഈ ഗെയിമുകൾ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും അവ പരസ്യവ്യവസായത്തിലേക്ക് കൈമാറുകയും ചെയ്യുന്നുണ്ടത്രേ.
പിക്‌സലേറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിലെ മിക്ക ഗെയിമിങ് ആപ്പുകളും പരസ്യ വ്യവസായവുമായി ഡേറ്റ പങ്കിടുന്നുണ്ട് എന്നാണ്. ആംഗ്രി ബേർഡ്‌സ് 2 പോലുയള്ള ഗെയിം ആപ്പുകൾ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ വിവരങ്ങൾ ചോർത്തുന്നുണ്ട്.

കാൻഡി ക്രഷ് സാഗ ആപ്പിലും സമാനമായ ഒരു കാര്യം ശ്രദ്ധിക്കപ്പെട്ടു. കളറിങ് ചെയ്യുന്നതിനും കണക്ക് ഹോംവർക്ക് ചെയ്യുന്നതിനുള്ള ആപ്പുകളും കുട്ടികളെ നിരീക്ഷിക്കുന്നതായി കണ്ടെത്തി. ആപ്പുകൾ കുട്ടികളുടെ പൊതുവായ ലൊക്കേഷനുകൾ ശേഖരിക്കുകയും സമാന താൽപര്യങ്ങളുള്ള ഉപയോക്താക്കളെ തിരയുന്ന കമ്പനികൾക്ക് അയയ്‌ക്കുകയും ചെയ്യുന്നു. ആപ്പുകൾ ശേഖരിച്ച വിവരങ്ങൾ മറ്റുള്ളവർക്ക് അയക്കുന്നു.
പിക്സലേറ്റ് നടത്തിയ പഠനമനുസരിച്ച് ആപ്പിൾ ആപ്പ് സ്റ്റോർ ആപ്പുകളിൽ 8 ശതമാനവും ഗൂഗിൾ പ്ലേ സ്റ്റോർ ആപ്പിൾ സ്റ്റോർ ആപ്പുകളിൽ 7 ശതമാനവും കുട്ടികളെ രഹസ്യമായി പിന്തുടരുന്നവയാണ്. കുട്ടികളെ പിന്തുടരുന്ന മൊബൈൽ ആപ്പുകളിൽ ഏകദേശം 40 ശതമാനത്തിനും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളിലേക്ക് പ്രവേശനം സാധ്യമാണ്.

കുട്ടികളെ പിന്തുടരുന്ന ആപ്പുകളിലെ പരസ്യദാതാക്കളുമായി വ്യക്തിഗത വിവരങ്ങൾ പങ്കിടാനുള്ള സാധ്യത 42 ശതമാനം കൂടുതലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുട്ടികളെ പിന്തുടരുന്ന 12,000 ലധികം ആപ്പുകൾക്ക് വ്യക്തിഗത വിവരങ്ങളിലേക്ക് നേരിട്ട് ആക്സസ് ഉണ്ട്. സ്വകാര്യതാ നയങ്ങളൊന്നുമില്ലാതെയാണ് ഈ ആപ്പുകൾ പ്രവർത്തിക്കുന്നത്.

Post a Comment

0 Comments