banner

തൃക്കരുവ ഗ്രാമ പഞ്ചായത്തിൻ്റെ 'മാലിന്യ' അഴിമതി വിവാദം; ഡി.വൈ.എഫ്.ഐ പിക്കറ്റിംഗ് നടത്തി

അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യം ക്വട്ടേഷൻ ക്ഷണിക്കാതെ യഥേഷ്ടം പഞ്ചായത്ത് വിറ്റഴിച്ചതായി ആരോപിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ പിക്കറ്റിംഗ് നടത്തി. പ്രതിഷേധ യോഗം സി.പി.ഐ.എം ലോക്കൽ സെക്രട്ടറി ബൈജു ജോസഫ് ഉദ്ഘാടനം ചെയ്തു.

തൃക്കരുവ കുടുംബാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന പാഴ് വസ്തുക്കൾ, പ്ലാസ്റ്റിക്ക് വസ്തുക്കൾ എന്നിവയാണ് നടപടി ക്രമങ്ങൾ ഒഴിവാക്കി യഥേഷ്ടം വിറ്റഴിച്ചത്. മുൻപ് കുടുംബാരോഗ്യ കേന്ദ്രത്തിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിലെ ആശങ്ക ചൂണ്ടിക്കാട്ടി അഷ്ടമുടി ലൈവ് വാർത്ത നൽകിയിരുന്നു ഇതിന് പിന്നാലെ ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് പഞ്ചായത്ത് നിർത്തി. തുടർന്ന് ഇവിടെ ശേഖരിച്ചു വച്ചിരുന്ന മാലിന്യങ്ങൾ കരാർ കാലാവധി കഴിഞ്ഞതോടെ യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ ഹരിത കർമ്മ സേനയിലെ ബന്ധപ്പെട്ടവർ യഥേഷ്ടം വിറ്റഴിച്ചത്.

ഈക്കാര്യം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഡി.വൈ.എഫ്.ഐ തൃക്കരുവ മേഖല പ്രസിഡൻറ് അഖിൽ ദേവിൻ്റെ നേതൃത്വത്തിൽ ഇതിലെ അഴിമതി ചൂണ്ടിക്കാട്ടി വി.ഇ.ഒയ്ക്ക് പരാതി സമർപ്പിച്ചിരുന്നു. അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ  നടപടിയുണ്ടാകണമെന്നായിരുന്നു ഡി.വൈ.എഫ്.ഐ യുടെ ആവശ്യം.

ഡി.വൈ.എഫ്.ഐ നേതാക്കളായ ശരത് ബി ചന്ദ്രൻ, ലാൽ കുമാർ, അഖിൽ ദേവ് സി.പി.എം നേതാക്കളായ ചന്ദ്രശേഖരപിള്ള, ഗിരി, സി. ബാബു തുടങ്ങി വലിയൊരു രാഷ്ട്രീയ നേതാക്കളുടെ നിര തന്നെയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. നൂറോളം യുവജനങ്ങളും അണിനിരന്നു.

Post a Comment

0 Comments