banner

തൃക്കരുവ പഞ്ചായത്തിൻ്റെ മാലിന്യ അഴിമതി വിവാദം: പഞ്ചായത്തിൻ്റെ അറിവോടെയെന്ന് പത്രവാർത്ത; പ്രതിഷേധത്തിൽ ഘടക കക്ഷിക്കെതിരെയും പരോക്ഷ വിമർശനം; കുറ്റക്കാരെ നിയമപരമായി നേരിടുമെന്ന് ബൈജു ജോസഫ്

അഞ്ചാലുംമൂട് : ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യം ക്വട്ടേഷൻ ക്ഷണിക്കാതെ യഥേഷ്ടം പഞ്ചായത്ത് വിറ്റഴിച്ച സംഭവത്തിൽ കുറ്റക്കാരെ നിയമപരമായി നേരിടുമെന്ന് സി.പി.ഐ.എം തൃക്കരുവ ലോക്കൽ സെക്രട്ടറി ബൈജു ജോസഫ്. തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യം ക്വട്ടേഷൻ ക്ഷണിക്കാതെ യഥേഷ്ടം പഞ്ചായത്ത് വിറ്റഴിച്ചതിൽ അഴിമതി ആരോപിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യവേയായിരുന്നു പ്രതികരണം.

സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നത് സി.പി.ഐ.എം ആണ്, ബിജെപി യാതൊരു വിധ പ്രതിഷേധങ്ങൾക്കും തയ്യാറാകുന്നില്ല. മാത്രമല്ല മറ്റ് പല കക്ഷികളും യാതൊരു വിധ നടപടികൾക്കും തയ്യാറാകുന്നുമില്ല. ഈ കൂട്ടുകച്ചവടത്തിൽ പങ്കുള്ള കുറ്റക്കാരെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണ പ്രതിസന്ധി സൃഷ്ക്കുകയല്ല സി.പി.ഐ.എം  ശ്രമമെന്നും മറിച്ച് അഴിമതി ഇല്ലാതാക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം, പഞ്ചായത്തിൻ്റെ അറിവോടെയെന്ന പത്രവാർത്ത അഴിമതി മറയ്ക്കാനുള്ള കോൺഗ്രസ്സ് ശ്രമമാണെന്നാണ് ഇടത് വൃത്തങ്ങൾ ആരോപിക്കുന്നത്.

Post a Comment

0 Comments