അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമ പഞ്ചായത്തിനെ കൊല്ലം കോർപ്പറേഷൻ അഞ്ചാലുംമൂട് ഡിവിഷനുമായി വേർതിരിക്കുന്ന തൃക്കരുവ ഗ്രാമപഞ്ചായത്ത് ഞാറയ്ക്കൽ വാർഡിലെ ഒരു തോടിന്റെ സ്ഥിതി വളരെ ശോചനീയമായി തുടരുന്നു. എലുമല, പി.എൻ.എൻ ആശുപത്രി, ഞാറയ്ക്കൽ ഭാഗത്തുള്ള വെള്ളം ഒഴുകി ചന്തക്കടവ് കായലിലേയ്ക്ക് പോകുന്നത് ഈ തോട്ടിലൂടെയാണ്.
എന്നാൽ കഴിഞ്ഞ ദിവസം സമീപ പുരയിടത്തിലെ മരം കോതി വൃത്തിയാക്കിയ മരച്ചില്ലയും കമ്പുകളും തോട്ടിലേയ്ക്കിട്ട് തോട് മൂടിയ അവസ്ഥയാണ്. പ്രദേശവാസികൾ നിലവിലെ തോട്ടിൽ നിന്നുയരുന്ന ദുർഗന്ധവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും വാർഡ് മെമ്പറെയും കുടുംബശ്രീ ആശാ വർക്കറന്മാരേയും കണ്ടു പറഞ്ഞെങ്കിലും ആരും തിരിഞ്ഞു നോക്കിയട്ടില്ലെന്ന ആരോപണവുമുണ്ട്. മഴക്കാലം കനക്കുമ്പോൾ ജലം ഒഴുകി പോകുവാനാകാതെ എലുമല, ചന്തക്കടവ് ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുവാൻ സാധ്യതയേറെയാണ്.
മാത്രമല്ല തോട് മൂടിയ അവസ്ഥയിൽ വെള്ളത്തിൻ്റെ ഒഴുക്ക് നിലച്ച. കാലവർഷം അടുത്ത ദിവസങ്ങളിൽ ശക്തി പ്രാപിക്കും എന്ന അവസ്ഥ കൂടി നില നില്ക്കെ ഇത്തരത്തിൽ ഒഴുക്ക് നിലച്ചാൽ കൊതുകുകളുടെയും മറ്റ് രോഗകാരികളുടെയും ആവാസ കേന്ദ്രമായി ഈ സ്ഥലം മാറുമെന്ന കാര്യം പ്രദേശവാസികളെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.
0 Comments