banner

കൊല്ലത്ത് ഉത്സവത്തിനിടെ ഭാര്യയെ ശല്യം ചെയ്തു; പരാതിക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അവസാന പ്രതിയും പിടിയിലായി

പേരൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ ഭാര്യയെ ശല്യം ചെയ്തവർക്കെതിരെ പൊലീസിൽ പരാതിപ്പെട്ട ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാസംഘത്തിലെ അവസാന പ്രതിയും അറസ്റ്റിലായി. മങ്ങാട് ചാത്തിനാംകുളം കുന്നുവിള പടിഞ്ഞാറ്റേതിൽ ഷാനവാസാണ് (42) കിളിക്കൊല്ലൂർ പോലീസിൻറെ രഹസ്യാന്വേഷണത്തിൽ പിടിയിലായത്.

കേസിൽ പ്രതിയായ ഇയാൾ ഇതിനെ തുടർന്ന് ആലപ്പുഴ പത്തനംതിട്ട കാസർകോട് ജില്ലകളിൽ മാറിമാറി താമസിക്കുകയും പോലീസിൻ്റെ കണ്ണിൽ പൊടിയിട്ട് തന്ത്രപൂർവ്വം ഒളിവിൽ കഴിയുകയുമായിരുന്നു. കൊല്ലം സിറ്റി പോലീസ് സൈബർ സെല്ലിൻ്റ സഹായത്തോടെ കിളികൊല്ലൂർ ഐ.എസ്.എച്ച്.ഓ വിനോദ് കെയുടെ നേതൃത്വത്തിൽ എസ്ഐമാരായ അനീഷ്. എ.പി, ലഗേഷ് കുമാർ പ്രൊബേഷണറി എസ്.ഐ ശ്രീലാൽ എ.എസ്.ഐ സജീല എസ്.സി.പി.ഓ ദിലീപ് സി.പി.ഓ മാരായ പ്രശാന്ത്, ശിവകുമാർ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതികൾ സ്ഥിരം കുറ്റവാളികളും പേരൂർ കുറ്റിച്ചിറ ആമക്കാട് വയൽ എന്നീ സ്ഥലങ്ങളിൽ സാധാരണക്കാരുടെ സമാധാനജീവിതം തകർക്കും വിധം വിധ്വംസക പ്രവർത്തനങ്ങൾ നടത്തിവന്നവരുമാണെന്ന് പോലീസ് അറിയിച്ചു. കൂട്ടുപ്രതികളായ റോയി എന്ന ലിഞ്ചു തങ്കച്ചൻ, വിജയകുമാർ ആഷിക് ജീവൻ, നിയാസ് പട്ടര് രാജീവ്,  ശ്രീകാന്ത് എന്നീ പ്രതികൾ നേരത്തെ പിടിയിലായിരുന്നു റിമാൻഡ് ചെയ്ത് കൊല്ലം ജില്ലാ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്

Post a Comment

0 Comments