banner

ലോക പരിസ്ഥിതി ദിനം: അഷ്ടമുടി തീരസംരക്ഷണത്തിന് മുൻതൂക്കം നൽകി യുവമോർച്ച

അഞ്ചാലുംമൂട് : ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെയും നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടും അനുബന്ധിച്ച് അഷ്ടമുടി തീരസംരക്ഷണത്തിന്റെ ഭാഗമായി വെട്ടുവിള കായൽവാരത്ത് യുവമോർച്ച തൃക്കടവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ടൽചെടികൾ നട്ടു.
യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌ ഗോകുൽ കരുവ യുവമോർച്ച ജില്ലാ സെക്രട്ടറി ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിസ്ഥിതി ദിനാചരണം നടന്നത്.

ബിജെപി മണ്ഡലം ട്രഷറർ റിനു രാജ്,യുവമോർച്ച മണ്ഡലം സെക്രട്ടറി അരുൺ, തൃക്കരുവ ഏരിയ പ്രസിഡന്റ്‌ കൃഷ്ണകുമാർ, യുവമോർച്ച പ്രവർത്തകരായ അരുൺ, രാഹുൽ, സച്ചു, കിരൺ, ദിലീപ്, സച്ചിൻ, ഉണ്ണിക്കുട്ടൻ, അനീഷ് എന്നിവർ പങ്കെടുത്തു.

إرسال تعليق

0 تعليقات