banner

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം ടേം പരീക്ഷ ഓഗസ്റ്റ് 24 മുതല്‍; ഓണാവധി സെപ്റ്റംബര്‍ മൂന്ന് മുതല്‍

പാല : സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷത്തെ ഒന്നാം ടേം പരീക്ഷ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സെപ്റ്റംബർ മൂന്നിന് ഓണാവധി ആരംഭിക്കും. ഓണാവധിക്കു ശേഷം സെപ്റ്റംബർ 12ന് സ്കൂളുകൾ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പാഠപുസ്തകത്തിൽ ചേർക്കുന്ന മലയാളം അക്ഷരമാല പതിപ്പിന്റെ പ്രകാശനം മന്ത്രി നിർവഹിച്ചു. അക്ഷരമാല ഉൾക്കൊള്ളുന്ന പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണ്. മാതൃഭാഷാ സംരക്ഷണത്തിനു വിവിധ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. മാതൃഭാഷാ പരിപോഷണത്തിനു കൂടുതൽ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്നു മന്ത്രി അറിയിച്ചു.


Post a Comment

0 Comments