banner

നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി!

ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസ് പ്രതി നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 253.62 കോടി രൂപയുടെ സ്വത്തുവകകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് എൻഫോഴ്സ്മെന്റ് നടപടി.

വജ്രങ്ങൾ, സ്വർണാഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയടക്കമുള്ളവയാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയുള്ള സ്വത്തുക്കളെല്ലാം ഹോങ്കോങ്ങിലാണെന്നും ഇ.ഡി പ്രസ്താവനയിലൂടെ അറിയിച്ചു. സ്വർണ-വജ്രാഭരണങ്ങളിൽ ചിലത് ഹോങ്കോങ്ങിലെ സ്വകാര്യ ലോക്കറുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു.

നിക്ഷേപങ്ങളും ഇവിടെയുള്ള ബാങ്കുകളിൽ തന്നെയാണെന്നാണ് വിവരം. ഇവ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കണ്ടുകെട്ടുകയായിരുന്നെന്ന് ഇ.ഡി പറഞ്ഞു. പി.എൻ.ബി തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ യു.കെയിലെ ജയിൽ കഴിയുകയാണ് 50 -കാരനായ നീരവ്.

إرسال تعليق

0 تعليقات