banner

ആറുമാസം മുമ്പ് പ്രണയ വിവാഹം; ഗർഭിണിയായ 19-കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് : ഗർഭിണിയായ പത്തൊൻപത്കാരി യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ പത്തൊൻപത് വയസ്സുകാരി ഭാഗ്യയെയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രണയ വിവാഹമായിരുന്നു ഭാഗ്യയുടേത്.  ആറ് മാസം മുമ്പായിരുന്നു ഭാഗ്യയും അനന്തുവും ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ഭാഗ്യയുടെ അമ്മ പൊലീസിൽ പരാതി നൽകി. 

പരാതിയിൽ എലത്തൂർ പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

രണ്ട് വർഷം മുൻപ് ഭാഗ്യയെ തട്ടിക്കൊണ്ടുപോയ പരാതിയിൽ അനന്തു പോക്സോ കേസിൽ പ്രതിയായിരുന്നു. പ്രായപൂർത്തിയായ ദിവസം വിവാഹം കഴിച്ച് കേസ് ഒത്ത് തീർപ്പിലെത്തുകയായിരുന്നു. 

അനന്തുവിന്റെ അമ്മ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

Post a Comment

0 Comments