കൊല്ലം ഡെപ്യൂട്ടി എക്സ്സൈസ് കമ്മിഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സ്പെഷ്യൽ സ്‌ക്വാഡ് എക്സ്സൈസ് ഇൻസ്‌പെക്ടർ ബി. വിഷ്ണു വിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം നടത്തിയ പ്രത്യക അന്വേഷണത്തിനൊടുവിലാണ് ജില്ലയിലെ പ്രധാന വിതരണക്കാരനായ അമലിനെ പിടികൂടിയത്.
ഇതിനായി രണ്ടാഴ്ചയോളം മയക്കുമരുന്ന് വിൽപ്പന സംഘത്തിൽ അനുഭാവപൂർവ്വം നുഴഞ്ഞ് കയറി ബന്ധം സ്ഥാപിച്ച് അവരുടെ പ്രവർത്തന രീതികളെയും മേഖലകളെയും രഹസ്യമായി മനസിലാക്കിയിരുന്നതായി എക്സ്സൈസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
0 Comments