banner

നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 69 കാരൻ പൊലീസ് പിടിയിൽ

പത്തനംതിട്ട : അക്ഷരം പഠിക്കാൻ വീട്ടില്‍ എത്തിയ നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 69 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ രണ്ടാംകുറ്റി ലതാഭവനം വീട്ടിൽ വിദ്യാധര(69)നാണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. അയല്‍വാസിയായ കുട്ടിക്ക് പ്രതിയുടെ ഭാര്യയാണ് അക്ഷരം പഠിപ്പിച്ചിരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച പകലാണ് ഇയാള്‍ കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കൊടുമൺ പോലീസ് ചൊവ്വാഴ്ച  വൈകിട്ട് ഇയാളെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം അടൂർ ഡി വൈ എസ് പി  ആർ ബിനുവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്പെക്ടർ പ്രവീൺ, എസ് ഐ അനിൽകുമാർ, എ എസ് ഐ സന്തോഷ്, എസ് സി പി ഓ അൻസാർ, സി പി ഓമാരായ സൂര്യമിത്ര, അജിത് എന്നിവരാണുണ്ടായിരുന്നത്.

Post a Comment

0 Comments