banner

കഴുത്തിൽ കയർ മുറുക്കി 75കാരിയെ ബോധരഹിതയാക്കി പീഡിപ്പിച്ചു; 14കാരൻ പിടിയിൽ

ഇടുക്കി : ഇടുക്കി വണ്ടന്മേട്ടിൽ 75 വയസ്സുകാരിയെ പീഡിപ്പിച്ച 14 കാരൻ പിടിയിൽ. വണ്ടൻമേട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളം എന്ന സ്‌ഥലത്ത് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്.

വീടിനു സമീപത്ത് താമസിക്കുന്ന പതിനാലുകാരനാണ് വൃദ്ധയെ പീഡിപ്പിച്ചത്. സുഖമില്ലാതെ കിടപ്പിലായ ഭർത്താവും 75 കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പതിനാലുകാരൻ ഇവിടെയെത്തുമ്പോൾ ഇവർ കട്ടിലിൽ ഇരിക്കുകയായിരുന്നു. സമീപത്ത് കിടന്നിരുന്ന കയർ കഴുത്തിൽ മുറുക്കിയും വായിൽ തുണി തിരുകിയും ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം.

ഈ സമയം വൃദ്ധയുടെ മരുമകൻ വീട്ടിലെത്തി. സംഭവം കണ്ട ഇയാൾ പൊലീസിനെ വിവരം അറിയിച്ചു. ഉടൻ തന്നെ വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി. കുട്ടിയെ പോലീസിന് കൈമാറി.

കുട്ടി ഈ വർഷം സ്ക്കൂളിൽ പോകാതെ അച്ഛനോടൊപ്പം കറുവക്കുളത്തെ വീട്ടിലായിരുന്നു താമസം. അമ്മ അടുത്തിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പൊലീസ് ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. വൃദ്ധയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

പ്രായ പൂർത്തിയാകാത്ത ആളായായതിനാൽ ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് അയച്ചു. നാളെ കുട്ടിയെ തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും.

إرسال تعليق

0 تعليقات