ഉച്ചയ്ക്ക് തൊട്ടിലിൽ ഉറക്കാൻ കിടത്തിയെന്നാണ് കുഞ്ഞിന്‍റെ അമ്മ പറയുന്നത്. വൈകിട്ട് നാലിന് കുട്ടിയെ എടുക്കാൻ ചെന്നപ്പോൾ അനക്കമുണ്ടായിരുന്നില്ല. ഉണർത്താൻ ശ്രമിച്ചെങ്കിലും ശരീരം തണുത്തിരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ബിസ്മി റിയാസ് പറഞ്ഞു. അയൽവാസികൾ എത്തിയാണ് പൊലീസിനെ വിവരം അറിയിച്ചത്.
പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. അന്വേഷണം ആരംഭിച്ചതായി കടയ്ക്കൽ പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
0 تعليقات