ഇവർ കരിമുളയ്ക്കലിൽ വാടകക്ക് താമസിച്ചുവരികയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ കെ.പി.റോഡിൽ നൂറനാട് എസ്.ബി.ഐക്കു സമീപമായിരുന്നു അപകടം നടന്നത്.
അപകടത്തിൽ തലയ്ക്ക് മുറിവേറ്റ വിജിത്തിനെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. തുടർന്ന് വീട്ടിലേക്ക് മടങ്ങി. സ്‌കാനിംഗ് നടത്തുന്നതിനായി ഞായറാഴ്ച രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനിരിക്കെയായിരുന്നു യുവാവ് മരണത്തിന് കീഴടങ്ങിയത്. അമ്മ: സിന്ധു. സഹോദരൻ: വിപിൻകുമാർ. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തു.
0 Comments