banner

വീട്ടിൽ കയറി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന 48-കാരൻ അറസ്റ്റിൽ

അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പന്തളം കടയ്ക്കാട് മത്തായി വീട്ടിൽ മുഹമ്മദ് ഹനീഫ റാവുത്തർ അൻസാരിയെയാണ് (48) അടൂർ പോലീസ് അറസ്റ്റുചെയ്തത്.

മേയിലാണ് സംഭവം നടന്നത്. പീഡനവിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചതനുസരിച്ച് വീട്ടുകാർ അടൂർ പോലീസിൽ പരാതിപ്പെട്ടു. ഇതറിഞ്ഞ് ഒളിവിൽപ്പോയ പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇതിനാൽ ഇയാളെ കണ്ടെത്താനും സാധിച്ചില്ല. അടൂർ ഡിവൈ.എസ്.പി. ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.

കൊല്ലം ജില്ലയിലെ ഭരണിക്കാവിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ ഡി.പ്രജീഷ്, കൊടുമൺ എസ്.ഐ. എം.മനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് ആർ.കുറുപ്പ്, ജോബിൻ ജോസഫ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

إرسال تعليق

0 تعليقات