ഷില്ലോങ് : റിസോര്‍ട്ടിന്റെ മറവില്‍ നടത്തിവന്ന അനാശാസ്യ കേന്ദ്രം പൊലീസ് പൂട്ടിച്ചതിനു പിന്നാലെ ഒളിവില്‍പ്പോയ ബിജെപി നേതാവ് അറസ്റ്റില്‍.
മേഘാലയ ബിജെപി ഉപാധ്യക്ഷനായ ബെര്‍ണാഡ് എന്‍.മാരകാണ് അറസ്റ്റിലായത്.
അനാശാസ്യ കേന്ദ്രം പൊലീസ് പൂട്ടിച്ചതു മുതല്‍ ഒളിവിലായിരുന്ന ഇയാളെ ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍നിന്നാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ മേഘാലയ പൊലീസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചു. ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി മണിക്കൂറുകള്‍ക്കകം നേതാവ് അറസ്റ്റിലായി.
നേരത്തെ, വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയില്‍ ബെര്‍ണാഡിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവിടെ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച പകലുമായാണ് റെയ്ഡ് നടന്നത്. റിസോര്‍ട്ടില്‍ വൃത്തിഹീനമായ മുറികളില്‍ പൂട്ടിയിട്ട നിലയില്‍ പ്രായപൂര്‍ത്തിയാകാത്ത ആറുപേരെ കണ്ടെത്തിയിരുന്നു. ഇവരെ പൊലീസ് മോചിപ്പിച്ചു.
0 Comments