കൊല്ലം കൊട്ടാരക്കര റോഡില്‍ കേരളപുരത്തെ സ്വകാര്യസ്ഥാപനമായ ഭദ്ര ട്രേഡേഴ്സിന്റെ ഗോഡൗണാണ് പൂര്‍ണമായും കത്തിനശിച്ചത്. പഴയ അഞ്ജലി തീയറ്റര്‍ കെട്ടിടമാണ് പ്ളൈവുഡ് സൂക്ഷിപ്പ്കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം തൊഴിലാളികള്‍ വിശ്രമിക്കുന്നതിനിടെ തീപിടിത്തമുണ്ടായെന്നാണ് വിവരം.
പെട്ടെന്ന് തന്നെ കെട്ടിടമൊന്നാകെ തീ ആളിക്കത്തുകയായിരുന്നു.
കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നിവിടങ്ങളില്‍ നിന്നായി ഏഴ് അഗ്നിശമനസേന യൂണിറ്റ് എത്തി രണ്ടു മണിക്കൂറു കൊണ്ടാണ് തീയണച്ചത്. പ്ളൈവുഡ്, മള്‍ട്ടിവുഡ് ഉള്‍പ്പെടെ തടി ഉല്‍പ്പന്നങ്ങളാണ് കെട്ടിടത്തിലുണ്ടായിരുന്നത്.
ഏകദേശം എണ്‍പതു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ ശാന്തിലാല്‍ പറഞ്ഞു. ഷോര്‍ട്്സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
0 Comments