banner

നോച്ചേര സാന്താ മോനിക്ക ദേവാലയത്തിൽ സംയുക്ത തിരുനാൾ ജുലൈ 31ന് നടക്കും

ഇറ്റലി : നൊച്ചേരയിലെ വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള സീറോ - മലബാർ ഇടവകയുടെ നേതൃത്വത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടേയും - വിശുദ്ധ തോമാശ്ശീഹായുടേയും - വിശുദ്ധ സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ ജുലൈ 31 ഞായറാഴ്ച നോച്ചേര സാന്താ മോനിക്ക ദേവാലയത്തിൽ നടക്കും. 

റവ. ഫാദർ ജോബി ചേർക്കോട്ടിൻ്റെ   നേതൃത്വത്തിൽ നടക്കുന്ന തിരുകർമ്മങ്ങൾ ഞായറാഴ്ച 2.15ന് ലദീഞ്ഞ് - ഓടെ ആരംഭിക്കും. 2.30 ന് പ്രസുദേന്തി വാഴ്ചയും 2.45 ന് റവ. ഫാദർ ഡിനോയി ചേറങ്ങാടൻ എസ്.ഡി.വിയുടെ കാര്‍മ്മികത്വത്തിൽ തിരുന്നാൾ കുർബ്ബാനയും നടക്കും. തുടർന്ന് റവ. ഫാദർ മാത്യൂ ചാമക്കലായിലിൻ്റെ  തിരുനാൾ സന്ദേശവും ഉണ്ടായിരിക്കും. 4.20ന് പ്രദക്ഷിണവും 5 മണിയോടെ സ്നേഹവിരുന്നും സംയുക്ത തിരുനാളിൻ്റെ ഭാഗമായി ഉണ്ടായിരിക്കും.

Post a Comment

0 Comments