banner

കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കാനിരിക്കെ നിരാശാജനകമായ വാർത്ത; ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗത്തിന് കൊവിഡ്

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം സംഘത്തില്‍ കൊവിഡ്. ബിസിസിഐ യോഗത്തിനു ശേഷം പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെ ഇക്കാര്യം അറിയിച്ചു. ആര്‍ക്കാണ് കൊവിഡ് പോസിറ്റീവായതെന്ന് വ്യക്തമല്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ പ്രതീക്ഷയുള്ള ഇന്ത്യക്ക് ഇത് കനത്ത തിരിച്ചടിയാണ്.

നേരത്തേ രക്തത്തില്‍ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ 1.2 മില്ല്യണ്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു. എഡ്ജ്ബാസ്റ്റണില്‍ ഈ മാസം 31നാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുക. ഇന്ത്യ, പാകിസ്താന്‍ സ്വദേശികളായ നിരവധി ആളുകളാണ് എഡ്ജ്ബാസ്റ്റണില്‍ താമസിക്കുന്നത്.

അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റഴിക്കപ്പെടുമെന്ന് കരുതുന്നതായി ഗെയിംസ് സിഇഒ ഇയാന്‍ റീഡ് പറഞ്ഞു.

Post a Comment

0 Comments