banner

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച്‌ ചികിത്സയിലായിരുന്ന പോലീസുകാരി മരിച്ചു

പത്തനംതിട്ട : സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന പൊലീസുകാരി മരിച്ചു. പത്തനംതിട്ട വനിതാ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സി.പി.ഓയായ കുളനട തണങ്ങാട്ടിൽ സിൻസി പി. അസീസാ(35)ണ് മരിച്ചത്.

കഴിഞ്ഞ 11 ന് വൈകിട്ട് മൂന്നരയോടെ കുറിയാനിപ്പള്ളി കിടങ്ങന്നൂർ റോഡിൽ കീർത്തി സ്‌കൂട്ടർ വർക്ക്ഷോപ്പിന് സമീപം സിൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറുമായി ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സിൻസിക്ക് രക്തം ധാരാളം നഷ്ടപ്പെട്ടു. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തലയ്ക്കേറ്റ പരുക്കാണ് മരണ കാരണം.

അപകടം പറ്റി വഴിയിൽ കിടന്ന സിൻസിയെ ആശുപത്രിയിലെത്തിക്കാനും വൈകി. ഇലവുംതിട്ട പൊലീസ സ്റ്റേഷനിൽ നിന്നും പൊലീസുകാരെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റയത്. ഇതിനോടകം രക്തം ഒരു പാട് വാർന്നു പോവുകയും രക്തസമ്മർദം ക്രമാതീതമായി താഴുകയും ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും സെൽഫ് ഡിഫൻസ് പരിശീലനം നൽകുന്ന ചുമതലയാണ് സിൻസിക്കുള്ളത്.

إرسال تعليق

0 تعليقات