banner

'വിദേശത്തും ക്രൂരത'; അഞ്ചാലുംമൂട് സ്വദേശിനി വിസ പുതുക്കാനായി നൽകിയ പണവുമായി അഷ്ടമുടി സ്വദേശി മുങ്ങി: അന്വേഷണ പരമ്പര

അജ്മാൻ / അഞ്ചാലുംമൂട് :
അഞ്ചാലുംമൂട് സ്വദേശിനി വിസ പുതുക്കാനായി നൽകിയ പണവുമായി അഷ്ടമുടി സ്വദേശി മുങ്ങിയതായി പരാതി. ദുബായിൽ എച്ച്.ആർ കൺസൾട്ടൻസി എന്ന പേരിൽ സ്ഥാപനം നടത്തുന്നതായി പറയപ്പെടുന്ന അഷ്ടമുടി സ്വദേശി നിഷാദിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

വിസാ കാലാവധി തീരുന്നതിന് മുൻപ് വിസ പുതുക്കാനായി നൽകിയ തുകയുമായാണ് ഇയാൾ കടന്നു കളഞ്ഞത്. ഇതോടെ അഞ്ചാലുംമൂട് സ്വദേശിനിക്ക് ലക്ഷങ്ങളുടെ ബാധ്യതയാണ് ഇയാൾ വരുത്തിയതെന്നാണ് ആരോപണം. നിലവിൽ സുഹൃത്തുക്കളുടെ സംരക്ഷണതയിൽ കഴിയുന്ന യുവതി ഇത് സംബന്ധിച്ച പരാതി യൂ.എ.ഇ ലെയും ഇന്ത്യയിലേയും ഉന്നത ഉദ്യോഗസ്ഥർക്ക് അടുത്ത ദിവസങ്ങളിൽ തന്നെ കൈമാറുമെന്ന് അഷ്ടമുടി ലൈവിനോട് വ്യക്തമാക്കി.

ഉത്തർപ്രദേശിൽ നിന്നുൾപ്പെടെ ജോലി വാഗ്ദാനങ്ങൾ നൽകി വിസിറ്റിംഗ് വിസയിൽ ലക്ഷങ്ങൾ വാങ്ങി നിരവധി പേരെ ഇയാൾ കിസീസിലെത്തിച്ചു. മാസങ്ങളായി ഭക്ഷണം പോലും ലഭിക്കാതെ ഇവർ ഫ്ലാറ്റിനുള്ളിൽ കഴിയുകയാണ്. ഇവർക്ക് ജോലി വാങ്ങി നൽകാനോ ഇവർ താമസിക്കുന്ന ഫ്ലാറ്റിന് വാടക നൽകാനോ ഇയാൾ തയ്യാറായിട്ടില്ല. - യുവതി ആരോപിക്കുന്നു.

യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഷ്ടമുടി ലൈവ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ മുൻപ് നിഷാദ് സ്വദേശമായ അഷ്ടമുടിയിൽ സമാന തട്ടിപ്പ് സംഭവങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളതായി വ്യക്തമായി. മാത്രമല്ല ഇയാൾ കഴിഞ്ഞ മൂന്ന് വർഷങ്ങളായി പാസ്പോർട്ട് പോലും കൈവശമില്ലാതെയാണ് വിദേശത്ത് കഴിയുന്നതെന്നും ഇയാളുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. 

പിന്നാലെ കേസിൻ്റെ ആധികാരികമായ വിവരങ്ങൾ ശേഖരിക്കുക എന്നതിലൂന്നി നിഷാദിനെയും അഷ്ടമുടി ലൈവ് ന്യൂസ് റിപ്പോർട്ടർ ബന്ധപ്പെട്ടിരുന്നു. റിപ്പോർട്ടർക്കെതിരെ ഭീഷണിയും അസഭ്യമായ വാക്കുകളുമാണ് ഇയാൾ പ്രയോഗിച്ചത്. സംഭവത്തിൽ അഞ്ചാലുംമൂട് സ്വദേശിനി പരാതി കൂടി നൽകുന്നതോടെ ഇയാൾക്കെതിരെ കർശന നടപടികളാകും ദുബൈ, ഇന്ത്യ തുടങ്ങി രാജ്യങ്ങൾ സ്വീകരിക്കുക എന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്..

Post a Comment

0 Comments