അഞ്ചാലുംമൂട്ടിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങുകയായിരുന്ന 13കാരനെ തെരുവ് നായ ആക്രമിച്ചു. അഞ്ചാലുംമൂട് സ്വദേശികളായ ബേബിമോൻ - ശ്രീലത ദമ്പതികളുടെ മകനായ അമൽ കൃഷ്ണനാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ സാരമായ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അഞ്ചാലുംമൂട്ടിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും പഠനം കഴിഞ്ഞ് പെട്രോൾ പമ്പിന് സമീപമുള്ള തന്റെ വീട്ടിലേയ്ക്ക് പോകവേ ദേവകി ആഡിറ്റോറിയത്തിനടുത്തുവെച്ചാണ് അമൻ കൃഷ്ണനെ ഒരു കൂട്ടം നായ്ക്കൽ ആക്രമിച്ചത്.
അടുത്തുള്ള കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരും കാൽ നടയാത്രക്കാരും ഓടി കൂടി നായ്ക്കളെ ഓടിച്ചാണ് കുട്ടിയെ രക്ഷപെടുത്തിയത്. ഉടൻ തന്നെ കുട്ടിയെ കൊല്ലം പാലത്തറയിലുള്ള സഹകരണ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ചികിത്സ നൽകി. അമൽ കൃഷ്ണൻ കൊല്ലത്തെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
0 Comments