banner

അമ്മയോടൊപ്പം സ്കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥി തീവണ്ടിതട്ടി മരിച്ചു

കോഴിക്കോട് : അമ്മയുടെ കൂടെ നടന്ന് പോകുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് അരികിൽ നിന്ന വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് മാധ്യമം ദിനപത്രത്തില്‍ സബ് എഡിറ്ററായ ഒഞ്ചിയം എല്ലാച്ചേരി കെ.വി. ഹൗസില്‍ അനൂപ് അനന്തന്റെയും പന്തലായനി ബി.ഇ.എം. യു.പി. സ്‌കൂള്‍ അധ്യാപിക ധന്യയുടെയും മകന്‍ ആനന്ദ് (10) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 4.30ഓടെ കൊയിലാണ്ടി ഗേൾസ് ഹൈസ്കൂളിന് സമീപമായിരുന്നു അപകടം. വെള്ളിയാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ടശേഷം അമ്മയോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ധന്യ ജോലിചെയ്യുന്ന പന്തലായനി ബി.ഇ.എം. യു.പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ആനന്ദ്.

സഹോദരൻ: ആരോമൽ. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച രാവിലെ 11ന് കൊയിലാണ്ടി പന്തലായനി സ്കൂളിൽ പൊതുദർശനത്തിന് വെക്കും.

Post a Comment

0 Comments