banner

മൂന്നുമാസം ഗര്‍ഭിണിയായ യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ

മൂന്നുമാസം ഗര്‍ഭിണിയായ യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ. വക്കം പുത്തന്‍നട ഇരവിള പാട്ടത്തില്‍വീട്ടില്‍ സുനുവിന്റെ ഭാര്യ രഞ്ജിനി(36)യെയാണ് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രന്‍ഓമന ദമ്പതികളുടെ മകളാണ് രഞ്ജിനി. 

ഭര്‍തൃപീഡനമാണു കാരണമെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വക്കത്തെ സ്വകാര്യ സ്‌കൂളിലെ ജീവനക്കാരായിരുന്നു രണ്ടു പേരും . പ്രണയി്ച്ചാണ് വിവാഹിതരായത്. ദമ്പതികള്‍ക്കു മൂന്നു വയസ്സുള്ള മകനുണ്ട്. വ്യത്യസ്ത സമുദായങ്ങളില്‍ പെട്ടവര്‍ നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണു വിവാഹിതരായത്.

രഞ്ജിനിയെ സുനു ജാതിപറഞ്ഞ് ആക്ഷേപിക്കുന്നതും ദിവസവും മദ്യപിച്ചു വീട്ടിലെത്തി ആക്രമിക്കുന്നതും പതിവാണെന്നു പൊലീസിനു കൈമാറിയ പരാതിയിലുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.


Post a Comment

0 Comments