banner

അഞ്ചാലുംമൂട്ടിൽ മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചു

അഞ്ചാലുംമൂട് : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവിന്‍ പ്രകാരം അഞ്ചാലുംമൂട്‌ പോലീസാണ് തൃക്കടവൂര്‍ ഒറ്റക്കല്‍ അജി ഭവനില്‍ അജികുമാര്‍ (43) നെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിലേക്കായി പിടികൂടിയത്. 2012 മുതല്‍ 2022 വരെ എന്‍ഡിപിഎസ്‌ ആക്റ്റ് പ്രകാരം ഒൻപതോളം കേസുകളില്‍ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

മൂന്നോളം മയക്കുമരുന്നു കേസുകളിൽ കോടതി മുഖാന്തരം ഇയാൾക്ക് ശിക്ഷ ലഭിച്ചിട്ടുളളതാണ്‌. അഞ്ചാലുംമൂട്‌ പോലീസ്‌ സ്റ്റേഷന്‍, കൊല്ലം എക്സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആന്റ്‌
ആന്റി നര്‍ക്കോട്ടിക്സ്‌ സ്പെഷ്യല്‍ സ്ക്വാഡ്‌, ചാത്തന്നൂര്‍ എക്സൈസ്‌ റേഞ്ച്‌, കരുനാഗപ്പള്ളി എക്സൈസ്‌ റേഞ്ച്‌ എന്നിവിടങ്ങളിലായാണ്‌ ഇയാള്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌. കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂര്‍ എക്സൈസ്‌, അഞ്ചാലുംമൂട്‌ പോലീസ്‌ സ്റ്റേഷന്‍ എന്നിവയുടെ പരിധിയില്‍ താമസിക്കുന്ന ജനങ്ങളുടെ സമാധാന ജീവിതത്തിനും ഭംഗംപ്പെടുത്തിയും ജനങ്ങളുടെ അരക്ഷിതാവസ്ഥയും ഭീതിയും സൃഷ്ടിച്ചിരുന്ന ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ കുട്ടികള്‍ക്കുള്‍പ്പടെ മയക്കുമരുന്നു നല്‍കുക വഴി പൊതുസമാധാന ലംഘനങ്ങള്‍ക്ക്‌ കാരണമായിട്ടുള്ളതാണെന്നും പോലീസ് അറിയിച്ചു‌.

സമൂഹത്തിന്‌ ഭീഷണിയായ കുറ്റവാളികളെ നിയന്ത്രിക്കുന്നതിനും ഇവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്‌ തടയുന്നതിനുമായി ഇവര്‍ക്കെതിരെ കാപ്പ ചുമത്തുന്ന
തിന്റെ ഭാഗമായി ജില്ലാ പോലീസ്‌ മേധാവി നാരായണന്‍ റ്റി ഐ.പി.എസ്‌, ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റ്‌ കൂടിയായ അഫ്സാന പര്‍വീണ്‍ ഐ.എ.എസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ “കേരളാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്ട്‌ 2007 " പ്രകാരം കരുതല്‍ തടങ്കലിന്‌ ഉത്തരവായത്‌. കൊടും ക്രിമിനലുകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്നും അനുയോജ്യരായവര്‍ക്കെതിരെ കാപ്പ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ്‌ മേധാവി അറിയിച്ചു.

അഞ്ചാലുംമൂട്‌ പോലീസ്‌ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സി. ദേവരാജന്റെ നേതൃത്വത്തില്‍ എസ്‌.ഐ വി.അനീഷ്‌, എ.എസ്‌.ഐ ഗുരുപ്രസാദ്‌, എസ്‌.സി.പി.ഒ ദിലീപ്‌ രാജ്‌, സി.പി.ഒ അരുണ്‍ കെ.എസ്‌ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ്‌ രേഖപ്പെടുത്തി
ഇയാളെ കരുതല്‍ തടങ്കലിനായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Post a Comment

0 Comments