banner

പോലീസിനെ വെട്ടിച്ച് ജ​യി​ൽ​ചാ​ടി​യ കൊലക്കേസ് പ്രതി പിടിയിൽ



കോ​ട്ട​യം : കോ​ട്ട​യ​ത്ത് ജ​യി​ൽ​ചാ​ടി​യ കൊ​ല​ക്കേ​സ് പ്ര​തി പി​ടി​യി​ൽ. പ്ര​തി ബി​നു​മോ​നാ​ണ് പി​ടി​യി​ലാ​യ​ത്. പാ​മ്പാ​ടി മീ​ന​ട​ത്തു​ള്ള വീ​ടി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

കോ​ട്ട​യം സ​ബ് ജ​യി​ലി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ബി​നു​മോ​ൻ ജ​യി​ൽ ചാ​ടി​യ​ത്. ബാത്റൂമിൽ പോകാനായി എണീറ്റ ബിനു മോൻ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ജ​യി​ലി​ലെ അ​ടു​ക്ക​ള​യി​ൽ​നി​ന്ന് പ​ല​ക വ​ച്ച് പു​റ​ത്തു​ക​ട​ക്കു​ക​യാ​യി​രു​ന്നു. 

കഴിഞ്ഞ ജനുവരി 17ന് നടന്ന കേരളത്തെ ഞെട്ടിച്ച ഷാൻ വധത്തിലെ അഞ്ചാംപ്രതിയാണ് ബിനു മോൻ. ജില്ലാ ജയിലിന്റെ തൊട്ടുപിൻവശത്തുള്ള കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമുൻപിലായിരുന്നു ഷാൻ എന്ന യുവാവിനെ ജോമോൻ എന്നയാൾ കൊന്ന് കൊണ്ടുപോയി ഇട്ടത്. ബിനു മോന്റെ ഓട്ടോയിലായിരുന്നു ഷാനെ തട്ടിക്കൊണ്ടുപോയത്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments