banner

പ്രശസ്ത നടൻ കിഷോർ ദാസ് അന്തരിച്ചു

നടൻ കിഷോർ ദാസ് അന്തരിച്ചു. 30 വയസായിരുന്നു. കാൻസർ ബാധിതനായതിനെ തുടർന്ന് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ വച്ച് ശനിയാഴ്ചയായിരുന്നു മരണം. അസ്സാമി ടെലിവിഷൻ സിനിമ രംഗത്തെ പ്രമുഖ താരമാണ് കിഷോർ. ബിദാത, ബന്ധുൻ തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. അസ്സാമി ചിത്രം ദാദാ തുമി ദുസ്‌തോ ബോറിലാണ് അവസാനമായി അഭിനയിച്ചത്.

മരിക്കുന്ന സമയത്ത് കോവിഡ് ബാധിതനായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചെന്നൈയിൽ വച്ചായിരിക്കും കിഷോർ ദാസിന്റെ സംസ്‌കാരം നടത്തുകയെന്ന് ആസ്സാം എംഎൽഎ വ്യക്തമാക്കി. കാൻസർ ബാധിതനായതിനെ തുടർന്ന് മാർച്ച് മുതൽ ചികിത്സയിലായിരുന്നു കിഷോർ. അസ്സാമിൽ നിന്നുള്ള എംഎൽഎ ആണ് മരണ വാർത്ത പുറത്തുവിട്ടത്.
 
മൃതശരീരം അസ്സാമിലേക്ക് എത്തിക്കാനായി ചീഫ് മിനിസ്റ്റർ ഹിമാന്ത ബിശ്വാസ് ശർമ തമിഴ് നാട് ഗവൺമെന്റുമായി ബന്ധപ്പെട്ടെങ്കിലും കോവിഡ് ബാധിതനായതിനാൽ ചെന്നൈയിൽ തന്നെ സംസ്‌കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലും മറ്റും ഏറെ ആരാധകരുള്ള താരമാണ് കിഷോർ. പ്രിയ താരത്തിന്റെ മരണം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

إرسال تعليق

0 تعليقات