banner

ലുലു മാളിലെ പരസ്യ നിസ്‌കാരം: നാല് പേർ പിടിയിൽ; പിന്നിൽ ഗൂഢാലോചന

ന്യൂഡൽഹി : ഉത്തർപ്രദേശ് ലഖ്നൗവിലെ ലുലു മാളിൽ അനുമതിയില്ലാതെ പരസ്യ നിസ്‌കാരം  നടത്തിയതിനുപിന്നിൽ വ്യക്തമായ ഗൂഢാലോചനയുെള്ളതായി റിപ്പോർട്ടുകൾ. കേസിൽ സരോജ് നാഥ് യോഗി, കൃഷ്ണകുമാർ പതക്, ഗൗരവ് ഗോസ്വാമി, അർഷദ് അലി എന്നിവരാണ് സുശാന്ത് ഗോൾഫ് സിറ്റി പൊലീസിന്റെ പിടിയിലായത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നാലുപേർകൂടി പിടിയിലാകാനുണ്ട്.

ലുലു റീജണൽ തലവൻ ജയകുമാർ ഗംഗാധർ നൽകിയ പരാതിയിലാണ് കേസെടുത്തത്. എട്ടംഗ സംഘത്തിലെ ആറുപേരാണ് അനുമതിയില്ലാതെ മാളിൽ നിസ്കാരം നടത്തിയത്. രണ്ടുപേർ ദൃശ്യങ്ങളെടുത്തു. നിസ്കാരം നടത്തി പരിചയമില്ലാത്തവരാണെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെ തീവ്രഹിന്ദുത്വ സംഘടനകൾ വിദ്വേഷ പ്രചാരണവുമായി രംഗത്തുവന്നു. 

മാളില് നിസ്കരിക്കാമെങ്കില് ഹനുമാൻ ചാലിസ നടത്തുകയും വേണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാരങ്ങള് പ്രതിഷേധിച്ചു. ഹനുമാന് ചാലിസ ചൊല്ലാനെത്തിയ മൂന്നുപേർ അറസ്റ്റിലായി. മാളിലെ ജീവനക്കാരിൽ എൺപത് ശതമാനവും ഹിന്ദുവിഭാഗത്തിൽ നിന്നുള്ളവരാണെന്ന് ലുലു അധികൃതർ അറിയിച്ചു. ഭീഷണിയെത്തുടർന്ന് മാളിന് പൊലീസ് സുരക്ഷ ശക്തമാക്കി.


Post a Comment

0 Comments