രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരായ വിവാദപരാമര്‍ശത്തില്‍ നേരിട്ട് മാപ്പുപറയാമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. രാഷ്ട്രപതിയെനേരില്‍ കാണാന്‍ അദ്ദേഹം സമയം തേടി.
പ്രസിഡന്റിനെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ല. അതൊരു തെറ്റ് മാത്രമായിരുന്നു. രാഷ്ട്രപതിക്ക് വിഷമം തോന്നിയാല്‍ ഞാന്‍ അവരെ നേരിട്ട് കണ്ട് മാപ്പ് പറയും. അവര്‍ക്ക് വേണമെങ്കില്‍ എന്നെ തൂക്കിലേറ്റാം.
ശിക്ഷയേല്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ എന്തിനാണ് സോണിയ ഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത്” ചൗധരി ചോദിച്ചു.
ഒരു ചിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് ചൗധരി വിവാദ പരാമര്‍ശം നടത്തിയത്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും സ്മൃതി ഇറാനിയുമടക്കമുള്ള ബി.ജെ.പി നേതാക്കള്‍ സോണിയയും അധീര്‍ രഞ്ജന്‍ ചൗധരിയും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
രാഷ്ട്രപതിയെ രാഷ്ട്രപത്‌നിയെന്ന് എന്ന് വിശേഷിപ്പിച്ചത് അത്യന്തം അപലപനീയമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
0 Comments