banner

'കൊല്ലത്തെ രാഷ്ട്രീയ നപുംസകങ്ങളെ ആദരിക്കാൻ ജനം ചൂലുകളുമായി ഇറങ്ങണം'; മൂന്ന് കൊല്ലമായി ഇഴഞ്ഞ് നീങ്ങുന്ന കല്ലുപാലം നിർമ്മാണത്തിൽ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് ബോറിസ് പോൾ

കൊല്ലം : മൂന്ന് വർഷത്തിലേറെയായി ഇഴഞ്ഞ് നീങ്ങുന്ന കല്ലുപാലം നിർമ്മാണത്തിന് പിന്നിലെ രാഷ്ട്രീയ കളികളെ രൂക്ഷ ഭാഷയിൽ വിമർശിച്ച് അഡ്വക്കേറ്റ് ബോറിസ് പോൾ. കല്ലുപാലത്തിൻ്റെ ഇപ്പോഴത്തെ സ്ഥിതി ചിത്രമായി പങ്കുവെച്ചുകൊണ്ട് എഴുതിയ കുറിപ്പിലാണ് വിമർശനം. 'ഉദ്ഘാടന ദിവസം ക്രെഡിറ്റ് എടുക്കാൻ ഉളുപ്പില്ലാതെ എത്തുന്ന കൊല്ലത്തെ രാഷ്ട്രീയ നപുംസകങ്ങളെ ആദരിക്കാൻ ചൂലുകളുമായി ജനം ഇറങ്ങണമെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു. 

20 മീറ്റർ പാലം പണിയാൻ 3 വർഷം പോരാത്തവർ കൊല്ലം കോർപ്പറേഷൻ ആപ്പീസിന് കൊട്ടാരസദൃശമായ വൻമതിലും ആഢംബര കവാടവും മിന്നൽ വേഗതയിൽ പണിതീർക്കുന്ന കാര്യവും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. കൊല്ലം ബാർ അസോസിയേഷൻ മുൻ സെക്രട്ടറിയും ആൾ കേരള ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിൽ ചെയർമാനുമായ ബോറിസ് പോൾ സമകാലിക വിഷയങ്ങളിൽ മുൻപും നിരവധി പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്.

ബോറിസ് പോളിൻ്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ വായിക്കാം....

കൊല്ലത്തെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സമർപ്പിക്കുന്നു...

രാജഭരണകാലത്ത് കൊല്ലത്ത് നിർമ്മിച്ച കല്ലുപാലം പൊളിച്ച് പണിയാൻ അഞ്ച് കോടി രൂപയ്ക്ക് കേരള സർക്കാർ ഭരണാനുമതി നൽകിയത് 2015ൽ.
പാലം പൊളിച്ച് പണി തുടങ്ങിയത് 2019ൽ.
ഇന്ന് കണ്ട കോലമാണ് ഇതോടൊപ്പമുള്ള ചിത്രത്തിൽ!
20 മീറ്റർ നീളമുള്ള പാലം 3 വർഷം പണിഞ്ഞ് പണിഞ്ഞ് ഈ പരുവമാക്കിയ പണിക്കാരേയും കോൺട്രാക്ടറെയും ക്രെഡിറ്റ് എടുക്കാൻ ഉളുപ്പില്ലാതെ എത്തുന്ന കൊല്ലത്തെ രാഷ്ട്രീയ നപുംസകങ്ങളെയും ഉദ്ഘാടന ദിവസം ആദരിക്കാൻ ചൂലുകളുമായി ജനം ഇറങ്ങണം.
ഈ പാലം അനന്തമായി അടച്ച് കൊല്ലത്തെ വ്യാപാരകേന്ദ്രം തച്ചുതകർത്തത് കണ്ടിട്ടും ഒരു ഉളുപ്പുമില്ലാതെ അതൊന്നും കാണാത്തവിധം രാഷ്ട്രീയപ്രവർത്തനം നടത്തുന്ന കൊല്ലത്തെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മധ്യവിരൽ നമസ്കാരം!
ലക്ഷ്മിനട മുതൽ ചിന്നക്കട വരെയുള്ള കൊല്ലം മെയിൻ റോഡിലെ കച്ചവടക്കാരിൽ അമ്പതിലേറെപ്പേർ കച്ചവടം നഷ്ടപ്പെട്ടു കടപൂട്ടി സ്ഥലം വിട്ടു.

ഇപ്പോൾ ലക്ഷ്മിനട ഭാഗത്ത് ഓടയുടെ പേരിൽ റോഡ് വെട്ടിപ്പൊളിച്ച് നശിപ്പിച്ചിട്ടിട്ട് മാസങ്ങളായി.
ബാക്കിയുള്ള കച്ചവടക്കാരുടെയും വയറ്റത്തടിക്കാനുള്ള ഉഗ്രൻ പണി!
20 മീറ്റർ പാലം പണിയാൻ 3 വർഷം പോരാത്തവർ കൊല്ലം കോർപ്പറേഷൻ ആപ്പീസിന് കൊട്ടാരസദൃശമായ വൻമതിലും ആഢംബര കവാടവും മിന്നൽ വേഗതയിൽ പണിതീർക്കുന്നുണ്ട്.
ഭരണകക്ഷികളും പ്രതിപക്ഷകക്ഷികളും നല്ല സൊരുമയിലാണ്. 
പരനാറികൾ എന്ന് അവർ പരസ്പരം വിളിക്കുന്നത് നമ്മളെ പറ്റിക്കാനാണ്.
യഥാർത്ഥത്തിൽ ജനങ്ങൾ ഒന്നിച്ച് ഈ രാഷ്ട്രീയ നപുംസകങ്ങളെ വിളിക്കേണ്ട പുണ്യപദമാണ് ....
"പരനാറികൾ"

Post a Comment

0 Comments