banner

സ്കൂൾ കഴിഞ്ഞ് കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയി; പതിനഞ്ചുകാരൻ മുങ്ങിമരിച്ചു

മലപ്പുറം : സ്കൂൾ വിട്ടതിന് പിന്നാലെ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. അരിയല്ലൂർ എം വി ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥി ഷാദിൽ കെ പി (15)യാണ് മരിച്ചത്. പരപ്പനങ്ങാടി നെടുവ പഴയ തെരുവിന് സമീപത്തെ ചാരാംകുളത്തിലാണ് വിദ്യാർത്ഥി മരിച്ചത്.

വൈകിട്ട് സ്‌കൂൾ വിട്ടതിന് ശേഷം കൂട്ടുകാരോടൊപ്പം കുളിക്കാൻ വേണ്ടിയാണ് കുളത്തിൽ എത്തിയത്. കുളപ്പടവിൽ നിന്നും പിന്നോക്കം കുളത്തിലേക്ക് മറിഞ്ഞ ഷാദിലിനെ കുറേ നേരത്തേക്ക് കാണാതാവുകയായിരുന്നുവെന്ന് കൂട്ടുകാർ പറയുന്നു. നാട്ടുകാരും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

പ്രഥമ ശുശ്രൂഷ നൽകി തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെട്ടിപ്പടി എ ജി എൽ നഴ്സറിക്ക് സമീപത്തെ കൊട്ടിൽക്കണ്ണന്റെ പുരക്കൽ ജാഫർ – ഷബ്ന ദമ്പതികളുടെ മകനാണ് ഷാദിൽ

Post a Comment

0 Comments