banner

വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

എയര്‍ ഹോസ്റ്റസിനുനേരെ വിമാനത്തിനുള്ളില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ സ്വദേശിയായ മുഹമ്മദ് ഡാനിഷിനെയാണ് അമൃത്‌സര്‍ വിമാനത്താവളത്തില്‍ പിടികൂടിയത്.

ശനിയാഴ്ച വൈകിട്ട് 6.15ന് ലക്‌നൗവില്‍നിന്നു ശ്രീനഗറിേെലക്കു പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. യാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഡാനിഷ്, പിന്നാലെ ലൈംഗികചുവയോടെ സംസാരിക്കുകയായിരുന്നു.

അസഹനീയമായതോടെ എയര്‍ ഹോസ്റ്റസ്, അധികൃതരെ വിവരമറിയിച്ചു. വിമാനം ഇടയ്ക്ക് അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ്ജി രാജ്യന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡാനിഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Post a Comment

0 Comments