banner

എകെജി സെന്റര്‍ ആക്രമണം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

എകെജി സെന്റര്‍ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. ജൂണ്‍ മുപ്പതിന് രാത്രി 11.45 ഓട് കൂടിയാണ് മോട്ടോര്‍ ബൈക്കില്‍ തനിച്ചെത്തിയ ആള്‍ പൊലീസ് കാവലുള്ള സിപിഎം ആസ്ഥാനത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്.

സംഭവം നടന്ന് 24 മണിക്കൂര്‍ തികയും മുന്‍പ് കേസന്വേഷിക്കാന്‍ 12 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ക്രമസമാധാനപാലനത്തിലും, കുറ്റാന്വേഷണ മികവില്‍ പേരു കേട്ട തലസ്ഥാനത്തെ പൊലീസ് 23 ദിവസം തലകുത്തി നിന്നിട്ടും അക്രമി ആരെന്നു പോലും കണ്ടെത്താന്‍ ഇത് വരെയും കഴിഞ്ഞില്ല.

എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്‌ഫോടന ശേഷിയില്ലാത്ത വസ്തുക്കളെന്നാണ് ഫൊറന്‍സികിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് ഫൊറന്‍സിക്കിന് കിട്ടിയത് ഗണ്‍ പൗഡറിന്റെ അംശം മാത്രമാണ്. ലോഹചീളുകളോ, കുപ്പി ചില്ലുകളോ സ്‌ഫോടക വസ്തുവിനൊപ്പം ഉപയോഗിച്ചിട്ടില്ലെന്നാണ് ഫൊറന്‍സികിന്റെ പ്രാഥമിക നിഗമനം.

إرسال تعليق

0 تعليقات