banner

ഒരുമിച്ച് ജീവിച്ചശേഷം ഉന്നയിക്കുന്ന ആരോപണത്തെ ബലാത്സംഗമായി കാണാനാവില്ല: ഹൈക്കോടതി



കൊച്ചി : ഒരുമിച്ച് ജീവിച്ച ശേഷം സ്നേഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന പീഡന ആരോപണത്തെ ബലാൽസംഗമായി കാണാനാവില്ലന്ന് ഹൈക്കോടതി. അഭിഭാഷകയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അഭിഭാഷകൻ നവനീത് എൻ. നാഥിന്‍റെ ജാമ്യ ഹരജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഹർജിയില്‍ കോടതി ഇന്ന് വിധി പറയും.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന അഭിഭാഷകയുടെ പരാതിയിൽ നവനീതിനെ കഴിഞ്ഞമാസം 21നാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.ബലാത്സംഗം, പ്രതിയിൽ നിന്ന് ഗർഭിണിയായ സ്ത്രീയെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് നവനീതിനെതിരെ ചുമത്തിയത്. ആദായനികുതിവകുപ്പ്‌ സ്റ്റാൻഡിങ്‌ കൗൺസിലായ അഡ്വ. നവനീത്‌ എൻ നാഥിന്റെ ജാമ്യഹർജി എറണാകുളം അഡീഷണൽ സെഷൻസ്‌ കോടതി നേരത്തെ തള്ളിയിരുന്നു.ഇതിനെതിരെയാണ് നവനീത് ഹൈക്കോതി സിംഗിള്‍ ‍ബെഞ്ചിനെ സമീപിക്കുകയായിരുന്നു. 

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments