banner

പത്ര-ദൃശ്യ മാധ്യമങ്ങൾ നൽകിയ വാർത്ത തെറ്റെന്ന് ആരോപണം; തൃക്കരുവയിൽ പഞ്ചായത്തിനെ പിന്തുണച്ച് ഹരിതകർമ്മ സേന

തൃക്കരുവയിൽ പഞ്ചായത്ത് ധർണ്ണയുമായി ഹരിതകർമ്മ സേന. ഹരിതകർമ്മ സേനയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഹരിതകർമ്മ സേനാംഗങ്ങൾ. തൃക്കരുവ ഗ്രാമപഞ്ചായത്തിൽ നടത്തിയ ധർണ്ണയിലാണ് ഹരിതകർമ്മ സേനാംഗങ്ങൾ പഞ്ചായത്തിനെ പിന്തുണച്ച് പ്രസ്താവന നടത്തിയത്. മാലിന്യ അഴിമതി സംബന്ധിച്ച് പഞ്ചായത്തിനെതിരെ ഡി.വൈ.എഫ്.ഐയാണ് പരാതി നൽകിയത്.  

പഞ്ചായത്ത് ഭരണസമിതിയുടെയും നിർവ്വഹണ ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് കഴിഞ്ഞ മാസം പതിനേഴിന് ഹരിതകർമ്മ സേന മാലിന്യം കൈമാറ്റം ചെയ്തതെന്നും. ഇതിന് ഹരിതകർമ്മ സേനാംഗങ്ങൾ മുഴുവൻ സാക്ഷിയാണെന്നും പ്രസ്താവനയിൽ സംയുക്ത ഹരിതകർമ്മ സേനാംഗങ്ങൾ വ്യക്തമാക്കി. പത്ര-ദൃശ്യ മാധ്യമങ്ങൾ നൽകിയ വാർത്ത തെറ്റെന്നും ഇവർ പ്രസ്താവനയിൽ ആരോപിക്കുന്നുണ്ട്.

അടുത്തിടെയാണ് തൃക്കരുവ ഗ്രാമപഞ്ചായത്തിന് കീഴിലെ ഹരിതകർമ്മ സേന ശേഖരിച്ച ടൺ കണക്കിന് മാലിന്യങ്ങൾ ടെൻഡറില്ലാതെ കൈമാറ്റം ചെയ്തെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ രംഗത്ത് വന്നത്. ഇതിൽ പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസ്സ് പാർട്ടി വൻ അഴിമതി കാട്ടിയതായി ആരോപിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസ് പിക്കറ്റിംഗ് നടത്തിയിരുന്നു. അന്ന് ഈക്കാര്യം തെറ്റെന്ന് വാദിച്ച് ഭരണസമിതി പത്രവാർത്ത നൽകിയെങ്കിലും ജനരോക്ഷം അടങ്ങിയിരുന്നില്ല.

Post a Comment

0 Comments