ഇവരെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈനബയുടെ പരുക്കു ഗുരുതരമാണ്.
കുഞ്ഞുങ്ങളിൽ ഒരാൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ രാത്രി 8ന് ആയിരുന്നു അപകടം. വെളപ്പായ റോഡ് ജംക്‌ഷനിൽ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് ഓഫിസിനടുത്ത് ബൈക്ക് യാത്രികനെ രക്ഷിക്കാൻ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ആംബുലൻസ് ഇടിക്കുകയായിരുന്നു.
ആംബുലൻസിന്റെ മുൻഭാഗം തകർന്നു. കുഞ്ഞിന്റെ തല ശക്തിയായി ഇടിച്ചതിനെ തുടർന്നായിരുന്നു മരണം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
0 تعليقات