banner

വി.ടി ബൽറാമിനെതിരെ കേസെടുത്ത് അഞ്ചാലുംമൂട് പോലീസ്; പരാതി കോൺഗ്രസ്സ് അഭിഭാഷകൻ്റെത്

അഞ്ചാലുംമൂട് : ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കും വിധം ഫേസ് ബുക്ക് പോസ്റ്റിട്ടതായി ആരോപിച്ച് കോൺഗ്രസ്സ് നേതാവ് വി.ടി ബൽറാമിനെതിരെ അഞ്ചാലുംമൂട് പോലീസ് പരിധിയിൽ നിന്ന് കേസെടുത്തു. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതായി കാണിച്ച് അഞ്ചാലുംംമൂട് നീരാവിൽ സ്വദേശിയായ അഭിഭാഷകൻ ജി.കെ മധു നൽകിയ പരാതിയിലാണ് കെ.പി.സി.സി ഉപാധ്യക്ഷൻ കൂടിയായ വി.ടി ബൽറാമിനെതിരെ ജില്ലാ പൊലീസ് ഓഫീസിൽ നിന്ന് കേസെടുത്തത്.

പുതിയ പാർലമെന്‍റ് കെട്ടിടത്തിലെ അശോക സ്തംഭ സിംഹങ്ങൾക്ക് ഭാവ വ്യത്യാസമുണ്ടെന്ന വിമർശനങ്ങളോടുള്ള പരോക്ഷ വിമർശനമാണ് വി.ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നത്. 'എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ' എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. ഹിന്ദു ആരാധനാ ദൈവങ്ങളായ ഹനുമാന്‍റെയും ശിവന്‍റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് വി.ടി ബൽറാം പോസ്റ്റ് പങ്കുവെച്ചിരുന്നത്. 

ഈ പോസ്റ്റിനെ തുടർന്ന് ശിവഭക്തനായ തനിക്ക് മാനസിക വിഷമം ഉണ്ടായതായും അതുകൊണ്ടാണ് സംഘപരിവാർ എന്ന് മുദ്രകുത്തിയാലും നിയമ നടപടിക്ക് ഒരുങ്ങിയതെന്നും മധു പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് പ്രവർത്തകനും നെഹ്റു പീസ് ഫൗണ്ടേഷൻ ജില്ലാ പ്രസിഡൻ്റുമാണ് ജി.കെ മധു.

Post a Comment

0 Comments