ലോക ചാന്ദ്രദിനത്തിൻ്റെ ഭാഗമായി അഞ്ചാലുംമൂട് ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സും സയൻസ് ക്ലബും സംയുക്തമായി ചാന്ദ്രദിന പരിപാടികൾ "APOGEE" എന്ന പേരിൽ സംഘടിപ്പിക്കുന്നു. മൂന്ന് ദിവസം നീളുന്ന പരിപാടിക്ക് കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് ഇന്ന് ഉദ്ഘാടന തിരികൊളുത്തും.
അന്തരിച്ച മുൻ രാഷ്ട്രപതിയും ഐ.എസ്.ആർ.ഓ ശാസ്ത്രഞ്ജനുമായിരുന്ന എ.പി.ജെ അബ്ദുൽ കലാമിൻ്റെ പേരിലാണ് വേദിയൊരുക്കിയിരിക്കുന്നത്.
പൊതുജനങ്ങൾക്ക് കൂടി പ്രവേശനവും പങ്കാളിത്തവും നൽകുന്നതിനായി സ്കൂളിന് സമീപമുള്ള ദേവകി ആഡിറ്റോറിയത്തിലാണ് വേദി ക്രമീകരിച്ചിരിക്കുന്നത്. പരിപാടികൾ ജൂലൈ 21 - വ്യാഴാഴ്ച തുടങ്ങി ജൂലൈ 23 - ശനിയാഴ്ച അവസാനിയ്ക്കും.
0 Comments