banner

അഞ്ചാലുംമൂട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ ആശുപത്രിയിൽ

അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അഞ്ചാലുംമൂട് പഴയ ചിലങ്ക തിയറ്ററിന് സമീപമാണ് അപകടം നടന്നത്. രാത്രി ഒൻപത് കഴിഞ്ഞാണ് അപകടം നടന്നത് എന്നാണ് വിവരം. സംഭവത്തിൽ ബൈക്ക് യാത്രികരായ മൂന്ന് പേർ ആശുപത്രിയിൽ തുടരുകയാണ്. 

ബുള്ളറ്റ് ബൈക്കും സ്പെളണ്ടർ ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന് തൊട്ടുപിന്നാലെ ഇത് വഴി കടന്നു പോയ ആംബുലൻസിൽ മൂവരെയും ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. അപകട സ്ഥലത്ത് നിന്ന് വാഹനങ്ങൾ പോലീസ് സംഘം നീക്കി. ഔദ്യോഗിക പ്രതികരണങ്ങൾ പുറത്ത് വന്നിട്ടില്ല.

പതിനേഴുകാരിയുമായി ഒളിച്ചോടാൻ ശ്രമിച്ച യുവാവ് പോക്സോക്കേസിൽ അറസ്റ്റിൽ


കോഴിക്കോട് : സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലായ 17 കാരിയുമായി നാട് വിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ. 29 കാരനായ ഷെമിമുദ്ദിനെയാണ് അത്തോളി പൊലീസ് പോക്സോക്കേസിൽ അറസ്റ്റ് ചെയ്തത്.

നടുവണ്ണൂരിൽ ആണ് സംഭവം. മൂന്നു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇടക്കിടെ ഇരുവരും പരസപരം കാണാറുണ്ടായിരുന്നു. തുടർന്നാണ് ഒളിച്ചോടാൻ തീരുമാനിച്ചത്.

നാട്ടുകാർ ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാൻഡിൽ വെച്ച് തടഞ്ഞ് വെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ പൊലീസ് ഇൻസ്പെക്ടർ പി കെ. ജിതേഷ് ഷെമിമുദ്ദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷെമിമുദ്ദിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments