banner

അഞ്ചാലുംമൂട് സി.കെ.പി മാർക്കറ്റ് അടച്ചുപൂട്ടി

അഞ്ചാലുംമൂട് : സി.കെ.പി മത്സ്യ - മാംസ മാർക്കറ്റ് പൂട്ടി കൊല്ലം കോർപ്പറേഷൻ. നിയമാനുസൃതമായ ലൈസൽസ്, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതിനാലാണ് പൂട്ടിയത്. കൊല്ലം മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിയ്ക്ക് ആറാം തീയതി ലഭിച്ച ഉത്തരവ് പ്രകാരമാണ് ഇന്ന് മാർക്കറ്റ് അടച്ചു പൂട്ടിയത്. 

ഇനി ഇതിന്മേൽ ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ മാർക്കറ്റിനുള്ളിൽ പ്രവേശിക്കാനും അനുമതിയില്ല. അനുമതി ലഭിക്കാതെ പ്രവേശിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോർപ്പറേഷൻ മുന്നറിയിപ്പ് നോട്ടീസിൽ വ്യക്തമാക്കി.

إرسال تعليق

0 تعليقات