banner

ആനി രാജയ്‍ക്കെതിരായ മണിയുടെ പരാമര്‍ശം: അറിയിക്കേണ്ടിടത്ത് നിലപാട് അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം : ദേശീയ മഹിളാ ഫെഡറേഷൻ ജന. സെക്രട്ടറി ആനി രാജയ്ക്ക് എതിരായ എം എം മണിയുടെ പരാമര്‍ശത്തില്‍ നിലപാട് അറിയിക്കേണ്ട വേദിയില്‍ അറിയിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. ആനി രാജ മറുപടി പറഞ്ഞിട്ടുണ്ട്. നിയമസഭയിൽ ഉണ്ടായ പ്രശ്നം സ്പീക്കറും മുഖ്യമന്ത്രിയും പരിഹരിക്കുമെന്നും ചിഞ്ചു റാണി പറഞ്ഞു.
എം എം മണിക്കുള്ള മറുപടി ആനി രാജ തന്നെ പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ പ്രതികരിക്കാൻ തനിക്ക് ഇപ്പോൾ താല്പര്യമില്ല. നിയമസഭയ്ക്ക് ഉള്ളിൽ നടക്കുന്ന പ്രശ്നത്തിന് പിന്നാലെയാണ് ഇത്തരം വിവാദ പരാമർശങ്ങൾക്ക് തുടക്കം കുറിച്ചത്. സഭയ്ക്കുള്ളിൽ വച്ച് നടന്ന പ്രശ്നം സ്പീക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് പരിഹരിക്കും.

വിഷയങ്ങൾ ചർച്ച ചെയ്യേണ്ട വേദിയിൽ ചർച്ച ചെയ്യുമെന്നും അവിടെ അഭിപ്രായം പറയാം എന്നും ചിഞ്ചു റാണി വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ദിവസമാണ് വടകര എം എൽ എ കെ കെ രമക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് സി പി ഐ മുതിർന്ന നേതാവ് ആനിരാജ രംഗത്ത് വന്നത്.

ആനി രാജയുടെ ഈ പ്രതികരണത്തിൽ ആയിരുന്നു മുൻമന്ത്രി എം എം മണിയുടെ വിമർശനം. തനിക്കെതിരെ ആനി രാജ നടത്തിയ പ്രസ്താവന വിഷയമാക്കുന്നില്ല. ആനി രാജ ഡൽഹിയിലാണല്ലോ ഉണ്ടാക്കൽ. കേരള നിയമസഭയിൽ അല്ലല്ലോ, നമ്മുടെ പ്രശ്നങ്ങൾ അറിയില്ലല്ലോ എന്നും ആയിരുന്നു എം എം മണി പ്രതികരിച്ചത്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments