banner

തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

ശിവകാശി : തമിഴ്‌നാട്ടിലെ ശിവകാശി അയ്യമ്ബട്ടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു.
കണ്ണന്‍ - മീന ദമ്ബതികളുടെ മകള്‍ യോഗലക്ഷ്മിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇതോടെ രണ്ടാഴ്ച്ചക്കിടെ തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായി.

Post a Comment

0 Comments