banner

നബി വിരുദ്ധ പരാമർശത്തിൽ നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി

നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. 

ഉദയ്പൂർ കൊലപാതകത്തിന് കാരണമായത് നൂപുർ ശർമ്മയുടെ പരമാർശമാണെന്നും കോടതി വിലയിരുത്തി. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നൂപുർ ശർമ്മ സുപ്രിംകോടതിയെ സമീപിച്ചത്. ജീവന് ഭീഷണിയെന്നും നൂപുർ ശർമ്മ വെളിപ്പെടുത്തിയിരുന്നു.

'അവരുടെ അയഞ്ഞ നാവ് രാജ്യം മുഴുവൻ അഗ്നിക്കിരയാക്കി', ഉദയ്പൂരിൽ ഒരു തയ്യൽക്കാരൻ കൊല്ലപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിന് അവരുടെ പൊട്ടിത്തെറിയാണ് ഉത്തരവാദിയെന്ന് കോടതി പറഞ്ഞു.

Post a Comment

0 Comments