banner

മതവിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു, യുവാക്കള്‍ക്ക് ആയുധ പരിശീലനം: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍



ഹൈദരാബാദ് : യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കിയ മൂന്ന് പോപ്പുലര്‍ പ്രവര്‍ത്തകരെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. മതവിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും യുവാക്കളെ മാരകായുധം ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചതിനുമാണ് അറസ്റ്റ്. ഷെയ്ക് ഷാദുല്ല, മുഹമ്മദ് ഇമ്രാന്‍, മുഹമ്മദ് അബ്ദുള്‍ മോബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ആയുധപരിശീലനം നല്‍കിയതിന് അടുത്തിടെ അറസ്റ്റിലായ ഖാദറുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്ന് നിസാമാബാദ് പോലീസ് പറഞ്ഞു.

ഇരുന്നൂറോളം ആളുകള്‍ക്ക് ആയുധ പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മുസ്ലീം യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കാന്‍ അറസ്റ്റിലായവര്‍ ഖദീറിനെ ചുമതലപ്പെടുത്തിയിരുന്നു. കദീറിന് വീട് വയ്ക്കാനുള്ള സഹായവും ആറ് ലക്ഷം രൂപയുമാണ് അറസ്റ്റിലായവര്‍ ഖാദിറിന് വാഗ്ദാനം ചെയ്തിരുന്നത്. ഇപ്പോള്‍ അറസ്റ്റിലായ മൂന്ന് പേരും നിസാമാബാദ് ടൗണിലെ താമസക്കാരാണെന്ന് പോലീസ് സ്ഥിരീകിരിച്ചു.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

إرسال تعليق

0 تعليقات