banner

മെഡിക്കൽ വിദ്യാർത്ഥിനിയ്ക്ക് നേരെ ആക്രമണം, മുൻ ഭർത്താവ് അറസ്റ്റിൽ

വയനാട് : കൽപ്പറ്റയിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ യുവതിക്ക്‌ നേരെ മുൻ ഭർത്താവിന്റെ ആക്രമണം. മലപ്പുറം വണ്ടൂർ സ്വദേശി കമറുദ്ദീനെ പൊലീസ് പിടികൂടി. പരിക്കേറ്റ യുവതിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയമപരമായി പിരിഞ്ഞു കഴിയുകയായിരുന്നു ഇരുവരും.

കോടതി നിർദേശപ്രകാരം ആഴ്ചയിൽ ഒരു ദിവസം കുട്ടിയെ കാണാൻ പ്രതിക്ക് അനുമതി ഉണ്ടായിരുന്നു. കുട്ടിയെ വിദേശത്തെ ബന്ധുക്കളുടെ അടുത്തേക്ക് അയക്കാൻ യുവതി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണം. വാടകവീട്ടിൽ താമസിക്കുന്ന യുവതിയെ വീടിന്‌ സമീപം ഒളിച്ചു നിന്ന കമറുദ്ദീൻ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക്‌ അടിക്കുകയായിരുന്നു.

യുവതി അപകട നില തരണം ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതി കമറുദ്ദീനെ റിമാൻഡ് ചെയ്തു.

إرسال تعليق

0 تعليقات