കൊച്ചി ആലുവ പുളിഞ്ചോടിലാണ് ഹോട്ടല്‍ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഭക്ഷണം കഴിച്ചതിനുശേഷം പണം ചോദിച്ചപ്പോൾ ഹോട്ടലുടമയുമായി തര്‍ക്കിച്ച് പണം കൊടുക്കാതെ പോവുകയും കുറച്ചു സമയത്തിന് ശേഷം തിരികെ വന്ന് ആക്രമണം നടത്തുകയുമായിരുന്നു.
എടത്തല മുരിങ്ങാശേരി വീട്ടില്‍ സിയാദ് (37), കൊടികുത്തിമലയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വീട്ടില്‍ കളപ്പുരക്കല്‍ വീട്ടില്‍ ഷാഹുല്‍(35), നൊച്ചിമ എന്‍.എ.ഡി ചാലയില്‍ വീട്ടില്‍ സുനീര്‍ (23), തൃക്കാക്കര ഞാലകം തിണ്ടിക്കല്‍ വീട്ടില്‍ സനൂപ് (32) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ഹോട്ടലില്‍ നിന്നും കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ച വൈരാഗ്യത്തില്‍ സംഘം ഹോട്ടലുടമയുമായി തര്‍ക്കിച്ച് പണം കൊടുക്കാതെ പോവുകയും കുറച്ചു സമയത്തിന് ശേഷം തിരികെ വന്ന് ആക്രമണം നടത്തുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വിവിധയിടങ്ങളില്‍ നിന്നും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയിലായത്.
സിയാദിന്റെ പേരില്‍ പത്തോളം കേസുകളുണ്ടെന്നും പോലിസ് പറഞ്ഞു.ഡിവൈഎസ്പി പി കെ ശിവന്‍കുട്ടി, എസ്എച്ച്ഒ എല്‍ അനില്‍കുമാര്‍ എസ്‌ഐമാരായ അബ്ദുള്‍ റൗഫ്, സുധീര്‍ കുമാര്‍ എഎസ്‌ഐമാരായ പി കെ രവി , ഫാസില ബീവി എസ്‌സിപിഒ മാരായ കെ കെ രാജേഷ്, കെ ബി സജീവ്, സിപിഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ എം മനോജ്, പി എം ഷാനിഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
0 Comments