banner

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ്റെ കാർ അപകടത്തിൽപ്പെട്ടു

ബിഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻറെ കാർ അപകടത്തിൽപ്പെട്ടു. തൊടുപുഴയിൽ ഉദ്‌ഘാടനത്തിനായി പോകും വഴിയാണ് അപകടമുണ്ടായത്. കാർ അപകടത്തിൽപ്പെട്ട് കിടക്കുന്നതിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.

അപകടശേഷം താരം ഉദ്ഘാടന വേദിയിലെത്തി. കാർ അപകടത്തിൽപ്പെട്ട ദൃശ്യങ്ങൾ താരം തന്നെ ആരാധകർക്കായി പങ്കുവെക്കുകയും ഉദ്ഘാടന വേദിയിൽ തുറന്നുപറയുകയും ചെയ്തു .

Post a Comment

0 Comments