നായ കുറുകെ ചാടി; അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു.
الخميس, يوليو 21, 2022
കോട്ടയത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു. അപകടത്തിൽ സാരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടിത്താനം ഉപ്പുപുരയ്കൽ വീട്ടിൽ കുര്യൻ, വത്സമ്മ ദമ്പതികളുടെ മകൻ മനോയി എന്ന നിജേഷ് കുര്യൻ ( 38 ) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് നിജേഷ് സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് നായ ചാടുകയും തുടർന്ന് ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡിലേക്ക് മറിയുകയായിരുന്നു. റോഡിൽ വീണ നിജേഷിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭാര്യ സ്‌നേഹ, മകൻ ആൽഫ്രഡ് .
0 تعليقات